മാലിന്യം-നിയമവ്യവസ്ഥകള്‍

ന്യ സംസ്കരണം

കേരള പഞ്ചായത്ത് രാജ് ആക്ട്

 

വകുപ്പ് 219എൻ

📋 വകുപ്പ് വിശദാംശം
പൊതു സ്ഥലങ്ങളിലേക്കോ സ്വകാര്യ സ്ഥലങ്ങളിലേക്കോ മാലിന്യം വലിച്ചെറിയുന്നത്.

⚙️ നടപടി ക്രമം
സ്പോട്ട് ഫൈൻ.

⚖️ പിഴ / ശിക്ഷ
5,000 രൂപ വരെ പിഴ.

👤 ചുമത്തേണ്ട അധികാരി
സെക്രട്ടറി / അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ.

📌 പിഴ ഒടുക്കിയില്ലെങ്കിൽ
പ്രോസിക്യൂഷൻ.

വകുപ്പ് 219എ

📋 വകുപ്പ് വിശദാംശം
കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കാത്തത്.

⚙️ നടപടി ക്രമം
സ്പോട്ട് ഫൈൻ.

⚖️ പിഴ / ശിക്ഷ
5,000 രൂപ വരെ പിഴ.

👤 ചുമത്തേണ്ട അധികാരി
സെക്രട്ടറി / അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ.

📌 പിഴ ഒടുക്കിയില്ലെങ്കിൽ
പ്രോസിക്യൂഷൻ.

വകുപ്പ് 219എസി

📋 വകുപ്പ് വിശദാംശം
മാലിന്യം വേർതിരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോ അംഗീകൃത ഏജൻസിക്കോ കൈമാറാതിരിക്കുന്നത്.

⚙️ നടപടി ക്രമം
കുറ്റാരോപിതനെ കേട്ടശേഷം സെക്രട്ടറി പിഴ ചുമത്തൽ.

⚖️ പിഴ / ശിക്ഷ
1,000 രൂപയിൽ കുറയാത്തതും 10,000 രൂപയിൽ കവിയാത്തതുമായ പിഴ.

👤 ചുമത്തേണ്ട അധികാരി
സെക്രട്ടറി.

📌 പിഴ ഒടുക്കിയില്ലെങ്കിൽ
റവന്യൂ റിക്കവറി.

♻️ അധിക മാലിന്യ നിയന്ത്രണ വ്യവസ്ഥകൾ

വകുപ്പ് 219എഡി

📋 വകുപ്പ് വിശദാംശം
യൂസർ ഫീസ് നൽകുന്നതിൽ വീഴ്ച വരുത്തുന്നത്.

⚙️ നടപടി ക്രമം
വീഴ്ച വരുത്തിയ വ്യക്തിയെ കേട്ടശേഷം സെക്രട്ടറി പിഴ ചുമത്തൽ.

🔧 മറ്റ് നടപടികൾ
ഫീസ് അടക്കുന്നതുവരെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സേവനങ്ങൾ നിഷേധിക്കാവുന്നതാണ്.

⚖️ പിഴ / ശിക്ഷ
പ്രതിമാസ യൂസർ ഫീസിന്റെ 50%.

👤 ചുമത്തേണ്ട അധികാരി
സെക്രട്ടറി.

📌 പിഴ ഒടുക്കിയില്ലെങ്കിൽ
റവന്യൂ റിക്കവറി.

വകുപ്പ് 219ബി

📋 വകുപ്പ് വിശദാംശം
നിർദിഷ്ട രീതിയിൽ ഖരമാലിന്യം സംഭരിക്കുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള മാലിന്യ ഉൽപ്പാദകരുടെ ചുമതലകളിൽ വീഴ്ച വരുത്തുന്നത്.

⚙️ നടപടി ക്രമം
കുറ്റാരോപിതനെ കേട്ടശേഷം സെക്രട്ടറി പിഴ ചുമത്തൽ.

⚖️ പിഴ / ശിക്ഷ
1,000 രൂപയിൽ കുറയാത്തതും 10,000 രൂപയിൽ കവിയാത്തതുമായ പിഴ.

👤 ചുമത്തേണ്ട അധികാരി
സെക്രട്ടറി.

📌 പിഴ ഒടുക്കിയില്ലെങ്കിൽ
റവന്യൂ റിക്കവറി.

വകുപ്പ് 219കെ

📋 വകുപ്പ് വിശദാംശം
ഉപയോഗിച്ച വെള്ളം പൊതു സ്ഥലങ്ങളിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കുന്നത്.

⚙️ നടപടി ക്രമം
കുറ്റാരോപിതനെ കേട്ടശേഷം സെക്രട്ടറി പിഴ ചുമത്തൽ.

🔧 മറ്റ് നടപടികൾ
മലിനജലം ഒഴുക്കുന്ന പൈപ്പ്, ട്യൂബ് അല്ലെങ്കിൽ മറ്റ് മാർഗങ്ങൾ അടയ്ക്കുക, മൂടുക അല്ലെങ്കിൽ നീക്കം ചെയ്യുക.

⚖️ പിഴ / ശിക്ഷ
5,000 രൂപയിൽ കുറയാത്തതും 50,000 രൂപയിൽ കവിയാത്തതുമായ പിഴ.

👤 ചുമത്തേണ്ട അധികാരി
സെക്രട്ടറി.

📌 പിഴ ഒടുക്കിയില്ലെങ്കിൽ
റവന്യൂ റിക്കവറി.

വകുപ്പ് 219എച്ച്

📋 വകുപ്പ് വിശദാംശം
താമസസ്ഥലമല്ലാത്ത പരിസരങ്ങളിൽ അടിഞ്ഞുകൂടിയ ചവറും ഖരമാലിന്യങ്ങളും നീക്കം ചെയ്യാതിരിക്കുന്നത്.

⚙️ നടപടി ക്രമം
പ്രോസിക്യൂഷൻ.

⚖️ പിഴ / ശിക്ഷ
10,000 രൂപ വരെ പിഴ.

👤 ചുമത്തേണ്ട അധികാരി
ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ്.

വകുപ്പ് 219ഐ

📋 വകുപ്പ് വിശദാംശം
ബൾക്ക് വേസ്റ്റ് ജനറേറ്റർമാർ (BWG) ഖരമാലിന്യം / മലിനജലം ഉറവിടത്തിൽത്തന്നെ യഥാവിധി കൈകാര്യം ചെയ്യാതിരിക്കുന്നത്.

⚙️ നടപടി ക്രമം
പ്രോസിക്യൂഷൻ.

🔧 മറ്റ് നടപടികൾ
കെട്ടിട ലൈസൻസ്, ബിൽഡിംഗ് നമ്പർ, വർക്കിംഗ് പെർമിറ്റ് എന്നിവ റദ്ദാക്കൽ.

⚖️ പിഴ / ശിക്ഷ
6 മാസത്തിൽ കുറയാത്തതും 1 വർഷം വരെ ആകാവുന്നതുമായ തടവോ, 1,000 രൂപയിൽ കുറയാത്ത പിഴയോ.

👤 ചുമത്തേണ്ട അധികാരി
ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ്.

♻️ പൊതുജനങ്ങൾക്ക് ഒരു സന്ദേശം

മാലിന്യം വലിച്ചെറിയാതിരിക്കുക. ഉറവിടത്തിൽത്തന്നെ മാലിന്യം വേർതിരിക്കുക. അംഗീകൃത സംവിധാനങ്ങൾ വഴി കൈമാറുക. ശുചിത്വമുള്ള പരിസരവും മാലിന്യമുക്ത പഞ്ചായത്തും ഉറപ്പാക്കാൻ സഹകരിക്കുക.

മാലിന്യ സംസ്കരണം സംബന്ധിച്ച നിയമവ്യവസ്ഥകൾ